ഫോഴ്സ ട്രേഡ് യൂണിയനിൽ അംഗങ്ങളായ സ്കൂൾ സെക്രട്ടറിമാരുടെയും, കെയർടേക്കർമാരുടെയും അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു .പൊതുമേഖലാ പെൻഷനുകളും മറ്റ് അവകാശങ്ങളും തൊഴിലാളികൾക്ക് നിഷേധിക്കപ്പെടുന്നതിനെ തുടർന്നാണ് സമരമെന്ന് യൂണിയൻ പറഞ്ഞു.
ഇന്നലെ വർക്ക്പ്ലേസ് റിലേഷൻസ് കമ്മീഷനിൽ ചർച്ചകൾ നടന്നെങ്കിലും തർക്കം പരിഹരിക്കുന്നതിൽ പരാജയപ്പെട്ടു.വരും ദിവസങ്ങളിൽ കമ്മീഷൻ തുടർന്നും ഇടപെടുമെന്നും കമ്മീഷൻ അറിയിച്ചു.
“ഞങ്ങൾ WRC-യിൽ നല്ല വിശ്വാസത്തോടെയാണ് പോയത്, പക്ഷേ വീണ്ടും ഞങ്ങളുടെ അംഗങ്ങൾക്ക് വ്യക്തതയോ ന്യായമായ പെൻഷൻ ലഭിക്കുമെന്ന ഉറപ്പോ ലഭിച്ചിട്ടില്ല,” ഫോഴ്സയുടെ വിദ്യാഭ്യാസ മേധാവി ആൻഡി പൈക്ക് പറഞ്ഞു.2,600-ലധികം സ്കൂൾ സെക്രട്ടറിമാരും കെയർടേക്കർമാരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്, ഏകദേശം 2,000 സ്കൂളുകളെ ഇത് ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

