കിൽഡെയർ: വാടകക്കാരിയ്ക്ക് വൻതുക നഷ്ടപരിഹാരം നൽകാൻ ഭൂവുടമയോട് ഉത്തരവിട്ട് ആർടിബി ( റെസിഡെൻഷ്യൽ ടെനൻസീസ് ബോർഡ് ) ട്രിബ്യൂണൽ. കഴിഞ്ഞ മാസം മാർച്ചിൽ ഉണ്ടായ സംഭവത്തിലാണ് ഇപ്പോൾ നിർണായക ഉത്തരവ് ഉണ്ടായിരിക്കുന്നത്. ഉടമയായ നൈജൽ ബ്രെന്നൻ പരാതിക്കാരിയായ ഷാർലീൻ റൈലിയ്ക്ക് 6,000 യൂറോ നഷ്ടപരിഹാരമായി നൽകണം എന്നാണ് ഉത്തരവ്.
നിയമവിരുദ്ധമായി വാടകക്കരാർ അവസാനിപ്പിക്കാൻ നൈജൽ ശ്രമിച്ചിരുന്നു. ഇതിനെതിരെ ഷാർലീൻ ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ, മെയ് മാസങ്ങളിലായി ഷാർലീൻ നൈജൽ മൂന്ന് തവണ വാടകക്കരാർ അവസാനിപ്പിക്കണമെന്ന് കാട്ടി നോട്ടീസ് നൽകുകയായിരുന്നു. ഷാർലീനിന്റെ പങ്കാളിയുമായി ബന്ധപ്പെട്ട ആശങ്കകൾ ചൂണ്ടിക്കാട്ടിയായിരുന്നു ഉടമ നോട്ടീസ് നൽകിയത്. എന്നാൽ ഇത് അന്യായമാണെന്ന് ട്രിബ്യൂണൽ വിലയിരുത്തുകയായിരുന്നു. ഇതോടെയാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.

