ഡബ്ലിൻ: മഴ കനക്കുന്ന സാഹചര്യത്തിൽ അയർലന്റിൽ കാലാവസ്ഥാ മുന്നറിയിപ്പിൽ മാറ്റം. ശക്തമായ മഴയുടെ സാഹചര്യത്തിൽ യെല്ലോ വാണിംഗ് മാറ്റി ഓറഞ്ച് വാണിംഗ് ഏർപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിവരെ ഈ മുന്നറിയിപ്പ് നിലനിൽക്കും.
ഡബ്ലിൻ, ലൗത്ത്, മീത്ത് എന്നീ കൗണ്ടികളിലാണ് ഓറഞ്ച് വാണിംഗ് ഉള്ളത്. ഇതിന് പുറമേ കിൽഡെയർ, വിക്ലോ, മൊനാഗൻ എന്നീ കൗണ്ടികളിൽ യെല്ലോ വാണിംഗുമുണ്ട്. കൗണ്ടികളിൽ മഴയ്ക്കൊപ്പം അതിശക്തമായ ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.
പല മേഖലകളിലും വെള്ളപ്പൊക്കത്തിന് സാദ്ധ്യതയുണ്ട്. ഇടിമിന്നൽ വലിയ നാശനഷ്ടം ഉണ്ടാക്കിയേക്കാം. മഴയെ തുടർന്ന് വാഹനയാത്രികർക്ക് കാഴ്ച മങ്ങിയേക്കാം. വടക്കൻ അയർലന്റിലും ശക്തമായ മഴയാണ് ഇന്ന് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

