കുടിയേറ്റത്തെക്കുറിച്ച് സൈമൺ ഹാരിസ് നടത്തിയ പരാമർശങ്ങൾ വെറുപ്പുളവാക്കുന്നതും, ഭീരുത്വം നിറഞ്ഞതുമാണെന്ന് പ്രതിപക്ഷ ടിഡിമാർ . എന്നാൽ അയർലൻഡിലേക്കുള്ള കുടിയേറ്റം വളരെ ഉയർന്നതാണ് എന്ന തന്റെ അഭിപ്രായത്തിൽ താൻ പൂർണ്ണമായും ഉറച്ചുനിൽക്കുന്നുവെന്ന് സൈമൺ ഹാരിസ് പറഞ്ഞു.
കുടിയേറ്റത്തെക്കുറിച്ചുള്ള സംഭാഷണം അന്താരാഷ്ട്ര സംരക്ഷണത്തിൽ മാത്രം ഒതുങ്ങുന്നില്ലെന്നും ജനസംഖ്യാ വളർച്ച പൊതു സേവനങ്ങളിലും ഭവന നിർമ്മാണത്തിലും സ്വാധീനം ചെലുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.കുടിയേറ്റത്തെക്കുറിച്ചുള്ള ചർച്ച നിർത്തലാക്കാൻ പ്രതിപക്ഷ നേതാക്കൾ ശ്രമിക്കുന്നതായും ഹാരിസ് ആരോപിച്ചു.
എന്നാൽ ഹാരിസിന്റേത് തികച്ചും ഭീരുത്വപരമായ പ്രതികരണമാണെന്നും ,പ്രതിപക്ഷം വസ്തുതകൾ ചർച്ചയിലേക്ക് കൊണ്ടുവരികയാണെന്നും ടിഡി ഗാരി ഗാനോൺ പറഞ്ഞു. കുടിയേറ്റത്തെ കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രാഷ്ട്രീയം പോലെയുള്ള ഒരു “പ്ലേബുക്ക്” സർക്കാർ പിന്തുടരുകയാണെന്നും ഗാനോൺ ആരോപിച്ചു.
കോ ലൗത്തിലെ അഭയാർത്ഥികളുടെ താമസ കേന്ദ്രത്തിന് നേരെയുണ്ടായ തീവയ്പ്പിനെ അപലപിക്കാത്തതിനും ഹാരിസിനെതിരെ വിമർശനമുണ്ട്.

