ഡബ്ലിൻ: അയർലൻഡിൽ അന്തരീക്ഷ താപനില ഉയരുന്ന പശ്ചാത്തലത്തിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സർക്കാരിനോടാവശ്യപ്പെട്ട് പ്രതിപക്ഷം. പുറത്ത് ജോലി ചെയ്യേണ്ടിവരുന്ന ആളുകൾക്ക് ചൂടിനെ തുടർന്ന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള പശ്ചാത്തലത്തിലാണ് പ്രതിപക്ഷം ആവശ്യം ഉയർത്തിയിരിക്കുന്നത്. ലേബർ പാർട്ടിയാണ് ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
ഇന്ന് മുതൽ വെള്ളിയാഴ്ചവരെ രാജ്യത്ത് ഉയർന്ന താപനിലാ മുന്നറിയിപ്പ് നിലവിലുണ്ട്. രാജ്യവ്യാപകമായി യെല്ലോ വാണിംഗ് ആണ്. ഈ സാഹചര്യത്തിലാണ് ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്. 30 ഡിഗ്രി സെൽഷ്യസ് വരെ അന്തരീക്ഷ താപനില ഉയരാമെന്നാണ് മെറ്റ് ഐറാൻ അറിയിക്കുന്നത്. ഇത് തൊഴിലാളികൾക്ക് അപകടം സൃഷ്ടിക്കുമെന്ന് ലേബർ പാർട്ടി മുന്നറിയിപ്പ് നൽകി.

