ബെൽഫാസ്റ്റ്: കൊല്ലപ്പെട്ട ജിഎഎ ഉദ്യോഗസ്ഥൻ സീൻ ബ്രൗണിന്റെ കുടുംബത്തിന് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ച് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. ബെൽഫാസ്റ്റ് സന്ദർശിക്കുന്നതിനിടെയായിരുന്നു താൻ സീൻ ബ്രൗണിന്റെ കുടുംബത്തോടൊപ്പമാണെന്ന് അദ്ദേഹം ഒരിക്കൽ കൂടി പ്രഖ്യാപിച്ചത്. മരണത്തിലെ സത്യം വെളിപ്പെടണമെങ്കിൽ പൊതുഅന്വേഷണം വേണമെന്നും അദ്ദേഹം പ്രതികരിച്ചു.
സീൻ ബ്രൗണിന്റെ മരണത്തിന് പിന്നിലെ സത്യം കുടുംബം അറിയാനുള്ള ഒരേയൊരു വഴി എന്നത് പൊതുഅന്വേഷണം ആണ്. വിഷയത്തിൽ കുടുംബത്തിന് എല്ലാവിധ പിന്തുണയും നൽകുന്നു- സൈമൺ ഹാരിസ് പറഞ്ഞു. കഴിഞ്ഞ ആഴ്ച സൈമൺ ഹാരിസ് സീൻ ബ്രൗണിന്റെ കുടുംബവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
1997 മെയിൽ ആയിരുന്നു സീൻ ബ്രൗൺ കൊല്ലപ്പെട്ടത്. വൂൾഫ്സ് ടോൺസ് ജിഎഎ ക്ലബ്ബിന്റെ ചെയർമാൻ ആയ അദ്ദേഹത്തെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തുകയായിരുന്നു.

