ഡബ്ലിൻ: അയർലന്റിലെ മലയാളി നഴ്സ് ലിയ മേരി ജോസിന് പുരസ്കാരം. എക്സ്ട്രാഓർഡിനറി നഴ്സിനുള്ള ഡെയ്സി (DAISY ) പുരസ്കാരമാണ് ലഭിച്ചത്. അന്താരാഷ്ട്ര നഴ്സസ് ദിനത്തോട് അനുബന്ധിച്ചാണ് പുരസ്കാരം കൈമാറിയത്. 2020 മുതൽ അയർലന്റിൽ മേരി ജോസ് രജിസ്റ്റേർഡ് നഴ്സായി സേവനം അനുഷ്ഠിച്ചുവരികയാണ്.
കഴിഞ്ഞ അഞ്ച് വർഷമായി ഇവർ കർമ്മരംഗത്ത് പുലർത്തുന്ന ആത്മാർത്ഥതയും, അർപ്പണബോധവും, അസാമാന്യ കഴിവും ആണ് പുരസ്കാരത്തിന് അർഹയാക്കിയത്. ഇതിന് പുറമേ രോഗികളോട് പുലർത്തുന്ന അനുകമ്പയും സഹാനുഭൂതിയും നിറഞ്ഞ മനോഭാവവും മേരിയെ പുരസ്കാരത്തിന് അർഹയാക്കി.
Discussion about this post

