ഡബ്ലിൻ: അയർലന്റിൽ സ്പീച്ച് ആന്റ് ലാംഗ്വേജ് തെറാപ്പിയ്ക്കായി കാത്തിരിക്കുന്ന കുട്ടികളുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ തെറാപ്പിയ്ക്കായി കാത്തിരിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ 200 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ജീവനക്കാരുടെ കുറവാണ് നിലവിലെ അവസ്ഥയ്ക്ക് കാരണം.
പാർലമെന്റിൽ സംസാരിക്കുന്നതിനിടെ ലേബർ പാർട്ടിയാണ് ഈ വിഷയം ഉന്നയിച്ചത്. കഴിഞ്ഞ ഒരു വർഷത്തിനിടെ തെറാപ്പിയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണത്തിൽ 170 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടെന്ന് ലേബർ പാർട്ടി പ്രതിനിധി സഭയിൽ ചൂണ്ടിക്കാട്ടി.
Discussion about this post

