ബെൽഫാസ്റ്റ്: ബെൽഫാസ്റ്റ് സിറ്റി സെന്ററിൽ പ്രവർത്തനം ആരംഭിക്കാനുള്ള നീക്കവുമായി കിൻ ആൻഡ് ഫോൾക്ക്. ഇതിനായുള്ള അനുമതി ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചു. ബെറി സ്ട്രീറ്റിൽ പ്രവർത്തനം ആരംഭിക്കാനാണ് ബേക്കറി ലക്ഷ്യമിടുന്നത്. എച്ച്&എമ്മിനും ഒ നെയിൽസിനും ഇടയിലായിട്ടാകും ബേക്കറിയുടെ സ്ഥാനം.
ബേക്കറിയുടെ മുൻഭാഗത്ത് അവരുടെ നീല ബ്രാൻഡിംഗ് ഉണ്ടാകും എന്നാണ് പ്ലാനുകളിൽ നിന്നും വ്യക്തമാകുന്നത്. നിലവിൽ സെന്റ്ഫീൽഡ്, സ്ട്രാൻമില്ലിസ്, ഹിൽസ്ബറോ , ന്യൂകാസിൽ തുടങ്ങിയ നാല് സ്ഥലങ്ങളിൽ ബേക്കറി പ്രവർത്തിക്കുന്നുണ്ട്. ട്രാൻസമില്ലിസിൽ കഴിഞ്ഞ വർഷവും ന്യൂകാസിലിൽ 2024 ലും ആണ് ബേക്കറി തുറന്നത്.
Discussion about this post

