മയോ: കൗണ്ടി മയോയിലെ കാസിൽബാറിൽ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെത്തി. 30 വയസ്സുകാരന്റെ മൃതദേഹം ആണ് കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
വ്യാഴാഴ്ച രാവിലെ 9 മണിയ്ക്ക് ശേഷം ആയിരുന്നു സംഭവം. വീടിനുള്ളിൽ യുവാവിനെ അബോധാവസ്ഥയിൽ കണ്ടതായി പ്രദേശവാസികൾ ഗർഡയെ അറിയിക്കുകയായിരുന്നു. ഗാർഡ എത്തിയപ്പോഴേയ്ക്കും യുവാവ് മരിച്ചിരുന്നു. 30 കാരന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് കൂടുതൽ പരിശോധന നടന്നുവരികയാണ്.
Discussion about this post

