കൊൽക്കത്ത : പശ്ചിമ ബംഗാൾ നിയമസഭ പിരിച്ചു വിട്ടു . മമത ബാനർജി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്തായി.നിയമസഭയുടെ കാലാവധി അവസാനിച്ചതോടെയാണ് ഗവർണർ മന്ത്രിസഭ പിരിച്ചുവിട്ടത് . ഇതോടെ ബംഗാളിൽ 15 വർഷത്തെ മമത ഭരണം അവസാനിച്ചു.
താൻ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടില്ലെന്നും , രാജിവയ്ക്കില്ലെന്നുമുള്ള നിലപാടിനെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി ബംഗാൾ രാഷ്ട്രീയം കലുഷിതമായിരുന്നു. അതിനിടയിലാണ് ഗവർണറുടെ അപ്രതീക്ഷിത നീക്കം .
“ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 174 ലെ ക്ലോസ് (2) ലെ സബ്-ക്ലോസ് (ബി) പ്രകാരം എനിക്ക് നൽകിയിട്ടുള്ള അധികാരം വിനിയോഗിച്ച്, 2026 മെയ് 07 മുതൽ പ്രാബല്യത്തിൽ വരുന്ന വിധത്തിൽ പശ്ചിമ ബംഗാൾ നിയമസഭ ഞാൻ ഇതിനാൽ പിരിച്ചുവിടുന്നു”. എന്നാണ് ഗവർണർ പുറത്തിറക്കിയ ഉത്തരവ്.

