ലിമെറിക്ക്: ലിമെറിക്ക് നഗരത്തിൽ ഒഴിഞ്ഞ കെട്ടിടങ്ങളിൽ വാപ്പ്, മൊബൈൽ ഫോൺ ഷോപ്പുകൾ എന്നിവ ആരംഭിക്കുന്നതിന് പിന്തുണ നൽകേണ്ടെന്ന് തീരുമാനിച്ച് കൗണ്ടി കൗൺസിൽ. 2026 ജനുവരി മുതൽ അനുമതി നൽകേണ്ടതില്ലെന്നാണ് കൗൺസിലിന്റെ തീരുമാനം. ട്രേഡ്, ടൂറിസം, എന്റർപ്രൈസ് മേധാവി ബെർഡാൻ ട്രോയ് ആണ് ഇക്കാര്യം അറിയിച്ചത്.
ഒഴിഞ്ഞ കെട്ടിടങ്ങളിൽ വ്യാപാരം പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ട് ആകർഷകങ്ങളായ സഹായങ്ങളാണ് കൗൺസിൽ നൽകി വരുന്നത്. രണ്ട് വർഷത്തേയ്ക്ക് ആറായിരം യൂറോ എന്ന നിലയിലാണ് കൗൺസിലിന്റെ സഹായം. വേപ്പ്, ഫോൺ ഷോപ്പുകൾ കൂടുതൽ ആരംഭിക്കുന്നത് മറ്റ് വ്യാപാരത്തിനുള്ള സാധ്യത കുറയ്ക്കുമെന്നാണ് കൗൺസിലിന്റെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
Discussion about this post

