വിക്ലോ: ബ്രേയിലെ ഭവന പദ്ധതിയ്ക്ക് അനുമതി നിഷേധിച്ച് പ്ലാനിംഗ് കമ്മീഷൻ. ഇതോടെ 650 വീടുകൾക്കായുള്ള പദ്ധതിയാണ് മുടങ്ങിയത്. പൊതുഗതാഗത സൗകര്യം ഇല്ലാത്തതും നഗര വ്യാപനവുമാണ് അനുമതി നിഷേധിക്കാനുണ്ടായ കാരണം.
കോസ്ഗ്രേവ് പ്രോപ്പർട്ടി ഗ്രൂപ്പിനാണ് ഭവനങ്ങളുടെ നിർമ്മാണ ചുമതല. ഇതുമായി ബന്ധപ്പെട്ട പ്ലാൻ കഴിഞ്ഞ ദിവസം ഗ്രൂപ്പ് പ്ലാനിംഗ് കമ്മീഷന് മുൻപാകെ സമർപ്പിച്ചിരുന്നു. ഇത് പരിശോധിച്ച ശേഷമായിരുന്നു അനുമതി തള്ളിയത്. ഫാസാറോ പ്രദേശത്തെ ബെറിഫീൽഡ് ലെയ്നിൽ നിന്ന് 78.5 ഹെക്ടർ വിസ്തൃതിയുള്ള സ്ഥലത്താണ് വീടുകൾ നിർമ്മിക്കാൻ ഗ്രൂപ്പ് പദ്ധതിയിട്ടിരുന്ന്. 241 വീടുകളും 409 അപ്പാർട്ട്മെന്റുകളും ഉൾപ്പെടുന്നതാണ് പദ്ധതി.
Discussion about this post

