കോർക്ക്: കോർക്കിൽ കമ്മ്യൂട്ടർ റെയിലിന് പുതിയ എട്ട് സ്റ്റേഷനുകൾ കൂടി. കോർക്ക് ഏരിയ കമ്മ്യൂട്ടർ റെയിൽ പ്രോഗ്രാമിന്റെ (സിഎആർടി) ഭാഗമായിട്ടാണ് പുതിയ സ്റ്റേഷനുകൾ നിർമ്മിക്കുന്നത്. ഇതിന് പുറമേ കമ്മ്യൂട്ടർ റെയിൽ വൈദ്യുതീകരിക്കുകയും ചെയ്യും.
ബ്ലാർണി/സ്റ്റോൺവ്യൂ, മോണാർഡ്, ബ്ലാക്ക്പൂൾ/കിൽബാറി, ടിവോളി, ഡങ്കറ്റിൽ, ബാലിനോ, കാരിഗ്റ്റ്വഹിൽ വെസ്റ്റ്, വാട്ടർ-റോക്ക് എന്നിവിടങ്ങളിലാണ് പുതിയ സ്റ്റേഷനുകൾ. നിലവിൽ അനുഭവപ്പെടുന്ന തിരക്ക് കുറയ്ക്കുക ലക്ഷ്യമിട്ടാണ് പുതിയ സ്റ്റേഷനുകൾ. പദ്ധതി പൂർത്തിയായാൽ മാലോ, മിഡിൽട്ടൺ, കോബ് എന്നിവിടങ്ങളിലേക്ക് മൂന്ന് കമ്മ്യൂട്ടർ ലൈനുകളിലൂടെ ഓരോ 10 മിനിറ്റിലും ട്രെയിൻ സർവ്വീസ് ഉണ്ടാകും.
Discussion about this post