കാർലോ: കൗണ്ടി കാർലോയിൽ പുതിയ സ്റ്റാറ്റിക് സേഫ്റ്റി ക്യാമറ പ്രവർത്തനം ആരംഭിച്ചു. എൻ80യിൽ വള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ക്യാമറകൾ പ്രവർത്തനം ആരംഭിച്ചത്. ഗ്രൈഗുനാസ്പിഡോഗിന് സമീപമായിട്ടാണ് ക്യാമറ സ്ഥാപിച്ചിട്ടുള്ളത്.
വാഹനങ്ങളുടെ അമിത വേഗം തടയുന്നതിന് വേണ്ടിയാണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. വേഗപരിധി ലംഘിക്കുന്ന വാഹനങ്ങൾക്ക് ഫിക്സ്ഡ് ചാർജ് നോട്ടീസ് നൽകും. മൂന്ന് പെനാൽറ്റി പോയിന്റുകളും 160 യൂറോ പിഴയും ഉൾപ്പെടുന്നത് ആണ് ഇത്.
. കൗണ്ടി മയോയിലെ എൻ17, കൗണ്ടി ഗാൽവെയിലെ എൻ59, കൗണ്ടി ഡൊണഗേലിൽ എൻ13, കൗണ്ടി ലിമെറികിൽ എൻ69, കൗണ്ടി വെക്സ്ഫോർഡിൽ ആർ 772, കൗണ്ടി കോർക്കിൽ എൻ22 എന്നിവടങ്ങളിലാണ് മറ്റ് ക്യാമറകൾ.
Discussion about this post

