ഡബ്ലിൻ: ക്രിസ്തുമസിന് ശേഷവും ഡബ്ലിൻ സിറ്റി സെന്ററിൽ കച്ചവടം തകൃതി. സെന്റ് സ്റ്റീഫൻസ് ഡേ ആയ ഇന്നലെ വലിയ തിരക്കാണ് കടകളിൽ അനുഭവപ്പെട്ടത്. ആളുകൾ വലിയ തോതിൽ എത്തുന്നത് കച്ചവടക്കാർക്കും സന്തോഷം നൽകുന്നുണ്ട്.
ഭൂരിഭാഗം കടകളിലും സാധനങ്ങൾക്ക് ഡിസ്കൗണ്ടുണ്ട്. ഇത് പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. പല കടകളിലും സാധനങ്ങൾക്ക് പകുതി വില മാത്രമാണ് ഉള്ളത്. പുരുഷന്മാരാണ് ഏറ്റവും കൂടുതൽ ഡിസ്കൗണ്ട് വിലയ്ക്ക് സാധനങ്ങൾ വാങ്ങുന്നത് എന്നാണ് റിപ്പോർട്ട്. വിനോദ സഞ്ചാരികളും സാധനങ്ങൾ വാങ്ങിക്കൂട്ടുന്നുണ്ട്.
Discussion about this post

