ഡബ്ലിൻ: ഡബ്ലിനിലെ ഡ്രംകോൺട്രയിൽ പുതിയ അപ്പാർട്ട്മെന്റ് പദ്ധതി. 646 മില്യൺ യൂറോ ചിലവ് വരുന്ന ബൃഹത് പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഇതിന് ആസൂത്രണ കമ്മീഷൻ കഴിഞ്ഞ ദിവസം അനുമതി നൽകി.
മുൻ ഹോളി ക്രോസ് കോളേജിന്റെ ഗ്രൗണ്ടിലാണ് അപ്പാർട്ട്മെന്റുകളുടെ നിർമ്മാണം. 13 നിലകളിലായി 1,131 യൂണിറ്റുകളാണ് നിർമ്മിക്കുന്നത്. ഇതിൽ 268 എണ്ണം സ്റ്റുഡിയോ അപ്പാർട്ട്മെന്റുകളാണ്. 282 വൺ ബെഡ് അപ്പാർട്ട്മെന്റുകളും 392 ടു ബെഡ് അപ്പാർട്ട്മെന്റുകളും പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും. 132 ത്രീ ബെഡ്റൂം അപ്പാർട്ട്മെന്റുകളും 57 ഫോർ ബെഡ്റൂം അപ്പാർട്ട്മെന്റുകളും നിർമ്മിക്കും.
Discussion about this post

