ഡബ്ലിനിൽ പുതിയ നാഷണൽ കൗൺസിൽ ഓഫ് ഫാമിലി കെയേഴ്സിന്റെ ആദ്യ യോഗം നടന്നു. ഹോം സപ്പോർട്ട്, വെയിറ്റിംഗ് ലിസ്റ്റുകൾ എന്നിവയുൾപ്പെടെ കുടുംബ കെയേഴ്സിനെ ബാധിക്കുന്ന പ്രധാന വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകൾ യോഗത്തിൽ നടന്നു.
“കെയേഴ്സുമായി ആശയവിനിമയം നടത്തുന്ന ഒരു സംവിധാനം ഇതാദ്യമായാണ് ഞങ്ങൾക്കുള്ളത് ” എന്ന് പുതിയ കൗൺസിലിന്റെ പ്രസിഡന്റ് ജോഹാൻ പവൽ പറഞ്ഞു.അയർലൻഡിലെ ഫാമിലി കെയേഴ്സ് ബോർഡുമായി കൗൺസിലിന് നേരിട്ട് ബന്ധമുണ്ടെന്നും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള പ്രശ്നങ്ങ്ൾ കേൾക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രാദേശിക അസംബ്ലികൾ നടത്തിയിട്ടുണ്ടെന്നും ജോഹാൻ പവൽ പറഞ്ഞു.
“ലിമെറിക്ക്, ക്ലെയർ, വെക്സ്ഫോർഡ്, വാട്ടർഫോർഡ്, വിക്ലോ, സൗത്ത് ഡബ്ലിൻ, നോർത്ത് ഡബ്ലിൻ എന്നിവിടങ്ങളിൽ നിന്ന് ഞങ്ങൾക്ക് 17 പ്രാദേശിക അസംബ്ലികൾ ഉണ്ടായിരുന്നു. അഞ്ച് വിഷയങ്ങളിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചത്, പക്ഷേ പ്രധാനമായത്, ഹോം സപ്പോർട്ടുമായി ബന്ധപ്പെട്ട് ഞങ്ങൾക്ക് പ്രശ്നങ്ങളുണ്ട് എന്നതാണ് ‘ – ജോഹാൻ പവൽ പറഞ്ഞു

