ഡബ്ലിൻ: സൗത്ത് ഡബ്ലിനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ഇതേ തുടർന്ന് പ്രധാന റോഡിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കാറും ലുവാസ് ട്രാമും ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
രാവിലെയോടെയായിരുന്നു സംഭവം. ബ്ലൂബെല്ലിലാണ് അപകടം ഉണ്ടായത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. എന്നാൽ ആരുടെയും പരിക്കുകൾ സാരമുള്ളതല്ല.
ഹ്യൂസ്റ്റണിനും റെഡ് കൗവിനും ഇടയിൽ റെഡ് ലൈൻ സർവീസുകൾ കുറച്ചു കാലത്തേക്ക് നിർത്തിവച്ചതായി ലുവാസ് ഓപ്പറേറ്ററായ ട്രാൻസ്ഡെവ് അറിയിച്ചു.
Discussion about this post

