ഷിയാസ് കരീമിനെതിരെ ഉയർന്ന ലൈംഗികാരോപണ വിവാദത്തിൽ ഭർത്താവിന് പൂർണ പിന്തുണയുമായി ഭാര്യ ദർഫ രംഗത്ത്.ഷിയാസിന്റെതെന്ന പേരിൽ പ്രചരിച്ച ശബ്ദസന്ദേശങ്ങൾ എഡിറ്റ് ചെയ്തതാണെന്നും തങ്ങളുടെ കൈവശം എല്ലാ തെളിവുകളുമുണ്ടെന്നും ദർഫ വ്യക്തമാക്കി. ആരോപണം ഉന്നയിച്ച സ്ത്രീക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്ക് വച്ച് കൊണ്ടാണ് ദർഫ പ്രതികരണം അറിയിച്ചത്.
‘ഞങ്ങളുടെ കൂടെയുള്ള ഈ പ്രായമായ സ്ത്രീക്ക് ഇങ്ങനെയൊരു മുഖമുണ്ടെന്ന് അറിയില്ലായിരുന്നു. ‘ഭര്‍ത്താവ് ഇട്ടിട്ട് പോയി, മക്കൾ കാമുകന്റെ കൂടെ പോയി, ഉമ്മ വീട്ടില്‍ കയറ്റില്ല. എനിക്ക് ആരുമില്ല. ഷിയാസ് എനിക്ക് എന്റെ മൂത്ത മകനെപ്പോലെയാണ്. നിബാസ് രണ്ടാമത്തെ മകനും. ദര്‍ഫയ്ക്ക് എന്റെ മകളുടെ പ്രായം’ മോളാണ് പോലും. ഉളുപ്പുണ്ടോ തള്ളേ കുറച്ചെങ്കിലും. സ്വന്തം കഴിവ് കൊണ്ട് വേണം ഫെയ്മസ് ആവാന്‍.
അല്ലാതെ മറ്റൊരാളുടെ പെടലിയിൽ തൂങ്ങിയാവരുത്. ഷുഗറും, പ്രഷറുമല്ലാതെ നിങ്ങള്‍ക്ക് വേറൊന്നുമില്ലല്ലോ. ഞാന്‍ തന്ന പണവും, സ്വര്‍ണവും നിനക്ക് തന്ന ഓസ്കര് ആയിട്ട് വെച്ചോ, പാവം കല്യാണം കഴിഞ്ഞത് അറിഞ്ഞില്ലെന്ന് . പീഡനം ആസ്വദിച്ച് നമ്മുടെ കൂടെ എല്ലായിടത്തും വന്നു നടന്ന ഇവർക്ക് ഇപ്പോൾ കല്യാണം കഴിഞ്ഞത് പോലും അറിയില്ലെന്ന് പറയുന്നത് വിരോധാഭാസമാണ്,’’ എന്നാണ് ദർഫ പറയുന്നത്. ഷിയാസ് പങ്കുവച്ച വീഡിയോയ്ക്കു താഴെ, ‘‘പേടിക്കണ്ട ബേബി, നമ്മുടെ കയ്യിൽ എല്ലാ തെളിവുകളുമുണ്ട്; മുന്നോട്ട് പോകാം.’’ എന്ന് ദർഫ കമന്റ് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസമാണ് ഷിയാസ് കരീമിനെതിരെ യുവതി പരാതിയുമായി രംഗത്തെത്തിയത്. ലൈംഗികമായി പീഡിപ്പിച്ചെന്നും, പണം തട്ടിയെന്നുമായിരുന്നു പരാതി . അതിനു പിന്നാലെ പരാതി വ്യാജമാണെന്ന് പറഞ്ഞ് ഷിയാസ് കരീമും എത്തി. പരാതിക്കാരിക്ക് തന്റെ ഉമ്മയുടെ പ്രായമുണ്ടെന്നും ഷിയാസ് പറഞ്ഞിരുന്നു.

