ഡബ്ലിൻ: ഒ കോണൽ സ്ട്രീറ്റിലെ സ്പിയറിന് മുകളിലെ പലസ്തീൻ പതാക നീക്കം ചെയ്തേക്കും. ഇതുമായി ബന്ധപ്പെട്ടുള്ള ആലോചനകൾ ഡബ്ലിൻ സിറ്റി കൗൺസിൽ ആരംഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഏഴ് മാസം മുൻപ് ആയിരുന്നു അജ്ഞാതർ സ്പിയറിന് മുകളിലായി പതാക സ്ഥാപിച്ചത്.
300 ടൺ ക്രെയിൻ അടക്കമുള്ളവ എത്തിച്ച് പതാക നീക്കം ചെയ്യാനാണ് ആലോചിക്കുന്നത്. രാത്രി സമയത്ത് ആയിരിക്കും ഇതുമായി ബന്ധപ്പെട്ട പ്രവൃത്തികൾ. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇത്. അതേസമയം പതാക സ്ഥാപിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post

