ഡബ്ലിൻ: ഡ്രൈവിംഗ് ടെസ്റ്റുമായി ബന്ധപ്പെട്ട പാഠ്യപദ്ധതിയിൽ നിർണായക മാറ്റത്തിനൊരുങ്ങി റോഡ് സേഫ്റ്റി അതോറിറ്റി. മോട്ടോർ വേ ഡ്രൈവിംഗും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും. മറ്റ് സമൂലമായ മാറ്റങ്ങളും പാഠ്യപദ്ധതിയിൽ വരുത്തുന്നുണ്ട്.
ആർഎസ്എ ചീഫ് ഓപ്പറേഷൻ ഓഫീസർ ബ്രണ്ടൻ വാൽഷ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. മൂന്ന് വർഷത്തിനുള്ളിൽ പുതിയ പരിഷ്കരണങ്ങൾ നടപ്പിലാക്കാനാണ് നിലവിലെ തീരുമാനം. മോട്ടോർവേയിൽ എങ്ങനെ വാഹനം ഓടിക്കണം എന്നത് സംബന്ധിച്ച് ആളുകൾക്ക് ശരിയായ ധാരണ ലഭിക്കുന്നതിന് വേണ്ടിയാണ് മോട്ടോർവേ ഡ്രൈവിംഗ് പാഠ്യപദ്ധതിയുടെ ഭാഗം ആക്കുന്നത്.
Discussion about this post

