ഡബ്ലിൻ: നമ്മുടെ രാജ്യത്തെ ഞെട്ടിച്ച ഏറ്റവും ഭീകരമായ ആക്രമണം ആയിരുന്നു 1974 ലെ ബോംബ് ആക്രമണം എന്ന് താനൈസ്റ്റ് സൈമൺ ഹാരിസ്. ബോംബ് ആക്രമണത്തിന്റെ 51ാം വാർഷികത്തോട് അനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആക്രമണത്തിന് ഇരയായവരുടെ കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1974 ൽ ഡബ്ലിനിലും മോനാഗനിലും ആയിരുന്നു ബോംബ് ആക്രമണം ഉണ്ടായത്. ഇതിൽ 30 പേർ കൊല്ലപ്പെടുകയും 100 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
നമ്മുടെ രാജ്യത്തെ നടുക്കിയ ഏറ്റവും ക്രൂരമായ ആക്രമണം ആയിരുന്നു ഉണ്ടായത്. ഓപ്പറേഷൻ ഡെന്റൺ റിപ്പോർട്ട് അടുത്ത മാസങ്ങളിൽ പുറത്തുവരും. ഇത് അന്നുണ്ടായ ക്രൂരതയിലേക്ക് പുതിയ വെളിച്ചം വീശും. അഞ്ച് പതിറ്റാണ്ടിനപ്പുറവും ആരുടെയും വേദന മാഞ്ഞിട്ടില്ലെന്ന് അറിയാം. എന്റെ ചിന്തകൾ എല്ലായ്പ്പോഴും ഇരകളുടെ കുടുംബങ്ങൾക്കൊപ്പം ആണെന്നും സൈമൺ ഹാരിസ് പറഞ്ഞു.

