വാട്ടർഫോർഡ്: അയർലൻഡിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഗ്രീൻവോൾട്ട് ഗ്രൂപ്പിന്റെ ഭാഗമായ ഗ്രീൻവോൾട്ട് നെക്സ്റ്റ്. 90 ഓളം പുതിയ തൊഴിലവസരങ്ങൾ ആയിരിക്കും കമ്പനി അയർലൻഡിൽ തുറക്കുക. ഇതിൽ 50 എണ്ണം വാട്ടർഫോർഡ് ആസ്ഥാനത്ത് ആയിരിക്കും എന്നാണ് റിപ്പോർട്ടുകൾ.
പ്രോജക്ട് എഞ്ചിനീയർമാർ, സീനിയർ പ്രോജക്ട് എഞ്ചിനീയർമാർ, പ്രോജക്ട് മാനേജർമാർ, സൈറ്റ് മാനേജർമാർ തുടങ്ങിയ തസ്തികകൾ പുതിയവയിൽ ഉൾപ്പെടും. കമ്പനിയുടെ വിപുലീകരണത്തിന്റെ ഭാഗമായുള്ള നിക്ഷേപ പദ്ധതിയാണ് പുതിയ തൊഴിലവസരങ്ങൾക്ക് വഴി തുറക്കുന്നത്. കമ്പനിയുടെ നിലവിലുള്ള വാട്ടർഫോർഡ് ആസ്ഥാനം 2,176 ചതുരശ്ര അടി വിസ്തീർണമായി വ്യാപിപ്പിക്കുകയും പുതിയ സാങ്കേതിക വിദ്യകൾ ഇവിടെ സജ്ജീകരിക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

