ഡബ്ലിൻ: മിഴി അയർലന്റ് മ്യൂസിക്കൽ ഫ്യൂഷൻ നൈറ്റ് 2025 ഇന്ന്. ഡബ്ലിനിലെ സയന്റോളജി ഓഡിറ്റോറിയത്തിൽ സംഗീത നിശയ്ക്ക് തിരിതെളിയും. മലയാളത്തിന്റെ പ്രിയപ്പെട്ട പാട്ടുകാരും സിനിമാ താരങ്ങളും പരിപാടിയിൽ അണിനിരക്കും.
നടിയും ഗായികയുമായ രമ്യ നമ്പീശൻ, പ്രമുഖ വയലിനിസ്റ്റ് ശബരീഷ് പ്രഭാകർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ ഫൈനലിസ്റ്റുകളായ ശ്രീരാഗും നന്ദയും പാട്ടുകളുമായി എത്തുന്നുണ്ട്.
സൂപ്പർ ഡ്യൂപ്പർ ക്രിയേഷൻസ് ആണ് സംഗീത പരിപാടി അയർലന്റിലേക്ക് എത്തിക്കുന്നത്. ടിലെക്സ് ആണ് പ്രധാന സ്പോൺസർമാർ. റോയൽ കാറ്റേഴ്സ് ആണ് പ്രായോജകർ. സംഗീത പരിപാടിയ്ക്ക് തിരിതെളിയാൻ മണിക്കൂറുകൾ ബാക്കിനിൽക്കേ വലിയ ആവേശത്തിലാണ് അയർലന്റിലെ മലയാളി സമൂഹം.
Discussion about this post

