ഡബ്ലിൻ: ശക്തമായ കാറ്റിന്റെ പശ്ചാത്തലത്തിൽ വാഹന യാത്രികർക്ക് മുന്നറിയിപ്പ്. യാത്രാ വേളയിൽ കാറ്റ് തടസ്സം സൃഷ്ടിച്ചേക്കാമെന്ന് അധികൃതർ അറിയിച്ചു. അതേസമയം ഇന്ന് 11 കൗണ്ടികളിൽ കാറ്റിനെ തുടർന്നുള്ള യെല്ലോ വാണിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്.
അതിശക്തമായ തെക്ക് പടിഞ്ഞാറൻ കാറ്റാണ് ഇന്ന് അനുഭവപ്പെടുക. കാറ്റിനെ തുടർന്ന് മരങ്ങൾ ഉൾപ്പെടെ കടപുഴകി വീഴാൻ സാധ്യതയുണ്ട്. മരച്ചില്ലകൾ പൊട്ടി വീഴാനും ഇടയുണ്ട്. ഇത് വാഹനയാത്രികർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും അധികൃതർ അറിയിച്ചു.
Discussion about this post

