ഡബ്ലിൻ: ഡബ്ലിനിൽ യുവാവിന് നേരെ ആക്രമണം. സാരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡബ്ലിനിൽ വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു സംഭവം എന്നാണ് പോലീസ് പറയുന്നത്.
ഡബ്ലിൻ 8 ലെ ജെയിംസ് സ്ട്രീറ്റിൽ വച്ചായിരുന്നു യുവാവ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. യുവാവിൽ നിന്നും പോലീസ് മൊഴിയെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസിന്റെ നിർദ്ദേശം. അതേസമയം അടുത്തിടെയായി ഡബ്ലിനിൽ ആളുകൾ ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ വർധിച്ചിട്ടുണ്ട്.
Discussion about this post

