ഡബ്ലിൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് നയം ആഗോള സമ്പദ്വ്യവസ്ഥയെ തകിടം മറിയ്ക്കുമെന്ന് അയർലന്റ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ട്രംപിന്റെ താരിഫ് നയം ആശ്ചര്യപ്പെടുത്തുന്നത് ആണ്. വ്യാപാരത്തിൽ അമേരിക്കയെ യൂറോപ്യൻ യൂണിയൻ വിശ്വാസത്തിൽ എടുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യൂറോപ്യൻ ഉത്പന്നങ്ങൾക്ക് 50 ശതമാനം താരിഫ് ഏർപ്പെടുത്താൻ ആണ് അമേരിക്കയുടെ തീരുമാനം. ഇത് വലിയ പ്രത്യാഘാതങ്ങൾക്ക് കാരണം ആകും. അമേരിക്കയുടെ ഈ നീക്കം വലിയ ആശ്ചര്യം ആണ്. യൂറോപ്പിലെ എല്ലാ രാജ്യങ്ങളും വ്യാപാരത്തിൽ അമേരിക്കയെ വിശ്വസിക്കുന്നു. ചർച്ചയിലൂടെ നിലവിലെ പ്രതിസന്ധിയ്ക്ക് പരിഹാരം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നുണ്ട്.
അമേരിക്കയുമായുള്ള യൂറോപ്യൻ യൂണിയന്റെ വ്യാപാരം വലുതും ചലനാത്മകവും ആണ്. അതുകൊണ്ട് തന്നെ താരിഫ് ആഗോള സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

