കോർക്ക്: അന്തരിച്ച കൗണ്ടി കോർക്ക് മുൻ മേയർ ജോ കരോളിന് ആദരാഞ്ജലി അർപ്പിച്ച് ഐറിഷ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. കോർക്കിന്റെ രാഷ്ട്രീയ ചരിത്രത്തിൽ കരോളിന് പ്രത്യേക സ്ഥാനം ഉണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ആയിരുന്നു അസുഖത്തെ തുടർന്ന് കരോളിന് ജീവൻ നഷ്ടമായത്. 2024 ൽ ആയിരുന്നു അദ്ദേഹം കോർക്കിലെ മേയറായി സേവനം അനുഷ്ഠിച്ചത്.
കഠിനാധ്വാനിയും മികച്ച സംഘാടകനും ആയിരുന്നു കരോൾ എന്ന് മീഹോൾ മാർട്ടിൻ വ്യക്തമാക്കി. ഏത് വിഷയത്തിലും തന്റേതായ നിലപാട് അദ്ദേഹത്തിന് ഉണ്ടായിരുന്നു. തന്റെ സമൂഹത്തെക്കുറിച്ചും പ്രതിനിധാനം ചെയ്യുന്ന ജനങ്ങളെക്കുറിച്ചും അദ്ദേഹത്തിന് ആഴത്തിലുള്ള ബോധ്യമുണ്ടെന്നും മാർട്ടിൻ പറഞ്ഞു.

