മയോ: കൗണ്ടി മയോയിൽ ട്രെയിനും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച കുട്ടിയുടെ മൃതദേഹം സംസ്കരിച്ചു. 12 വയസ്സുള്ള ഇയോൺ ഡോയലാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ആയിരുന്നു കുട്ടിയ്ക്ക് അപകടത്തിൽ ജീവൻ നഷ്ടമായത്.
ഇന്നലെ ആയിരുന്ന ഇയോണിന്റെ സംസ്കാര ചടങ്ങുകൾ നടന്നത്. ക്ലൂൺഫാഡിലെ സെന്റ് പാട്രിക്സ് പള്ളിയിൽ ആയിരുന്നു സംസ്കാര ചടങ്ങുകൾ. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കുകൊണ്ട്. ഇരട്ടസഹോദരി സാവോർസാണ് ഇയോണിനുള്ളത്. വ്യാഴാഴ്ച വൈകീട്ട്
ബാലിഹൗണിസിനടുത്തുള്ള കിൽറ്റിബോയിലെ ലെവൽ ക്രോസിലായിരുന്നു അപകടം. ഫുട്ബോൾ പരിശീലനത്തിന് ശേഷം പിതാവിനൊപ്പം കാറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുട്ടി. ഇതിനിടെയാണ് അപകടം ഉണ്ടായത്.

