കാർലോ: കൗണ്ടി കാർലോയിൽ ഇ – സ്കൂട്ടറിൽ നിന്നും തെറിച്ചുവീണ് കൗമാരക്കാരൻ മരിച്ചതിന് പിന്നാലെ ഇ-സ്കൂട്ടർ ഉപയോഗവുമായി ബന്ധപ്പെട്ടുള്ള സുരക്ഷാ നിയമങ്ങൾ കർശനമാക്കണമെന്ന ആവശ്യവുമായി പുരോഹിതൻ. മരിച്ച കൗമാരക്കാരന്റെ സംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകിയ പുരോഹിതനായിരുന്നു ഈ അഭിപ്രായം പങ്കുവച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ആയിരുന്നു രാത്രി കാർപെന്റേഴ്സ് വേ പ്രദേശത്ത് വച്ച് അപകടത്തിൽ 17 കാരനായ ജാനിസ് ഗിർഗിർസിക് ഓസോൾസ് ആണ് മരിച്ചത്.
ഇ- സ്കൂട്ടറുകൾ കാരണം നിരവധി ആളുകളാണ് അപകടത്തിൽപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇ- സ്കൂട്ടറുകൾ സൗകര്യമാണെങ്കിലും അത് ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇ- സ്കൂട്ടറുകളുടെ ഉപയോഗത്തിന് ക്രമീകരണങ്ങൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

