ഡബ്ലിൻ: ഡബ്ലിനിലെ സ്കെറീസിൽ റോഡ് റേസിംഗിനിടെ അപകടം. സംഭവത്തിൽ 50 കാരൻ കൊല്ലപ്പെട്ടു. ഇന്നലെ ബാൽഡോംഗനിലെ ഡ്യൂക്ക്സ് ബെൻഡിലിൽ ആയിരുന്നു സംഭവം. റേസിന്റെ സംഘാടകരായ ലോഫ്ഷിന്നി മോട്ടോർസൈക്കിൾ സപ്പോർട്ടേഴ്സ് ക്ലബ് സോഷ്യൽ മീഡിയയിലാണ് മരണ വാർത്ത സംഘടിപ്പിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. സാരമായി പരിക്കേറ്റ 50 കാരൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
Discussion about this post

