ഡബ്ലിൻ: മെറ്റയുടെ പിരിച്ചുവിടൽ തീരുമാനത്തിൽ വീണ്ടും പ്രതിസന്ധിയിലായി ഐറിഷ് ജീവനക്കാർ. അയർലൻഡിലെ ജീവനക്കാരിൽ 20 ശതമാനത്തോളം പേർക്ക് ജോലി നഷ്ടമാകുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ആഗോളതലത്തിൽ തൊഴിൽ ശക്തിയിൽ 10 ശതമാനത്തിന്റെ കുറവ് വരുത്താനാണ് മെറ്റയുടെ തീരുമാനം. ഇതാണ് അയർലൻഡിലെ ജീവനക്കാരെയും ബാധിക്കുക.
കഴിഞ്ഞ നാല് വർഷമായി അയർലൻഡിൽ മെറ്റയുടെ ജീവനക്കാരുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ട്. ജീവനക്കാരുടെ എണ്ണത്തിൽ ഏകദേശം 40 ശതമാനത്തിന്റെവരെ കുറവാണ് ഉണ്ടായിട്ടുള്ളത്. ജീവനക്കാരുടെ എണ്ണം കുറയുന്നത് എങ്ങനെ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. അതേസമയം പിരിച്ചുവിടൽ തീരുമാനത്തിൽ വലിയ ആശങ്കയാണ് ജീവനക്കാർക്ക് ഉള്ളത്.

