ഡബ്ലിൻ: അയർലൻഡിൽ മഴയുള്ള കാലാവസ്ഥാ തുടരുമെന്ന് മെറ്റ് ഐറാൻ. നാളെ അതിതീവ്രമായ മഴ ലഭിക്കും. അതിനാൽ രാജ്യ വ്യാപകമായി രൂക്ഷമായ പ്രളയത്തിന് സാധ്യതയുണ്ടെന്നും മെറ്റ് ഐറാൻ അറിയിച്ചു.
മഴയ്ക്ക് പുറമേ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ബീച്ചുകളിൽ പോകുന്നവർ ഈ വേളയിൽ പ്രത്യേകം ജാഗ്രത പാലിക്കണം. ഉയർന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാലാണ് ജാഗ്രത പാലിക്കേണ്ടത്. ഡബ്ലിൻ, വിക്ലോ എന്നിവിടങ്ങളിൽ മഴ അൽപ്പം കൂടി കൂടുതലായി ലഭിക്കാം. അതിനാൽ വ്യാഴാഴ്ച വൈകുന്നേരവും വെള്ളിയാഴ്ച രാവിലെയും പ്രളയത്തിന് സാധ്യതയുണ്ട്.
Discussion about this post

