ഡബ്ലിൻ: അയർലൻഡിൽ ഈ വാരം അന്തരീക്ഷ താപനില ഉയരുമെന്ന് വ്യക്തമാക്കി മെറ്റ് ഐറാൻ. താപനില 25 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. ഉഷ്തരംഗത്തിനുള്ള സാധ്യതയും മെറ്റ് ഐറാൻ പ്രവചിക്കുന്നുണ്ട്.
ഇന്ന് പൊതുവെ മേഘാവൃതമായ അന്തരീക്ഷം ആയിരിക്കും അനുഭവപ്പെടുക. വെയിലും ഉണ്ടാകും. രാവിലെ പടിഞ്ഞാറ് ഭാഗത്ത് മഴയോ ചാറ്റൽ മഴയോ അനുഭവപ്പെടാം. ഉച്ചയ്ക്കും വൈകീട്ടും തെക്ക് കിഴക്ക് ഭാഗത്തേയ്ക്ക് മഴ ലഭിക്കും. കൂടുതൽ വരണ്ട കാലാവസ്ഥ ആയിരിക്കും ഈ മേഖലകളിൽ അനുഭവപ്പെടുക. പടിഞ്ഞാറൻ ഭാഗത്ത് 16 ഡിഗ്രി മുതൽ 25 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും താപനില അനുഭവപ്പെടുക. അതേസമയം ഈ ആഴ്ചയുടെ മധ്യത്തോടെ അയർലൻഡിൽ മഴ സജീവമാകും.
Discussion about this post

