ഡബ്ലിൻ: അയർലൻഡിൽ കാലാവസ്ഥയിൽ വലിയ മാറ്റം വരുന്നുവെന്ന മുന്നറിയിപ്പുമായി മെറ്റ് ഐറാൻ. അടുത്തമാസം ആദ്യം മുതലാണ് കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ പ്രവചിച്ചിരിക്കുന്നത്. അതിശക്തമായ മഴയും കാറ്റുമായിരിക്കും അടുത്ത മാസം ഉണ്ടാകുകയെന്ന് മെറ്റ് ഐറാൻ വ്യക്തമാക്കുന്നു.
അറ്റ്ലാന്റിക് സമുദ്രത്തിൽ നിരവധി ന്യൂനമർദ്ദങ്ങൾ രൂപംകൊള്ളാനിരിക്കുകയാണ്. ഇതാണ് ശക്തമായ കാറ്റിനും മഴയ്ക്കും കാരണം ആകുന്നത്. ഈ മാസം 28 മുതൽ അടുത്ത മാസം നാലാം തിയതിവരെ അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു. ഈ ദിവസങ്ങളിലേക്കായി അലർട്ടുകൾ ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. എന്നാൽ മഴയുടെയും കാറ്റിന്റെയും ശക്തിയുടെ അടിസ്ഥാനത്തിൽ യെല്ലോയോ ഓറഞ്ചോ അലർട്ട് പ്രഖ്യാപിക്കും. തീരദേശ മേഖലയിൽ അതിശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. അതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും പ്രത്യേകം ജാഗ്രത പാലിക്കേണ്ടതാണ്.

