ഡബ്ലിന്‍ : അയര്‍ലൻഡിലെ ജീവനക്കാരിൽ മാനസികാരോഗ്യ പ്രശ്നങ്ങള്‍ കൂടുന്നതായി സര്‍വ്വേ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം നാല് ജീവനക്കാരില്‍ ഒരാള്‍ (24%) മെന്റല്‍ ഹെല്‍ത്ത് അവധിയെടുത്തെന്ന് റിപ്പോര്‍ട്ട് പറയുന്നു.യൂറോപ്യന്‍ ശരാശരിയേക്കാള്‍ (18%) നേക്കാള്‍ കൂടുതലാണിതെന്ന് പേയ്റോള്‍, എച്ച്ആര്‍ സൊല്യൂഷന്‍സ് ദാതാവായ എസ്ഡി വോര്ക്സിന് വേണ്ടി ഐവോക്സ് നടത്തിയ സര്‍വേയിൽ പറയുന്നു.
മാനസികാരോഗ്യത്തെ ജോലി പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് 29% ജീവനക്കാരും സമ്മതിച്ചു.മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്ന ജോലിയാണ് ചെയ്യുന്നതെന്ന് 50% ജീവനക്കാരും പറയുന്നു. കാര്യങ്ങൾ തുറന്നു ചര്‍്ച്ച ചെയ്യുമ്പോള്‍ സുഖം തോന്നാറുണ്ടെന്ന് 45% പേരും പറയുന്നു.
അവധിയെടുക്കുന്നത് മറ്റൊരു മാനസിക പ്രശ്നമായി ജീവനക്കാരെ അലട്ടുന്നതായും സര്‍വ്വേ റിപ്പോര്‍ട്ട് പറയുന്നു.39% പേര്‍ക്കും ജോലിയില്‍ നിന്ന് മാറിനില്‍ക്കുന്നത് കുറ്റബോധത്തോടെയാണെന്നും സര്‍വേ കണ്ടെത്തി.ജീവിതപ്രശ്നങ്ങളും സാമ്പത്തിക പരാധീനതകളും മൂലം അസുഖ ബാധിതരാണെങ്കിലും ജോലി ചെയ്യാന്‍ 39% ജീവനക്കാരും നിര്‍ബന്ധിതരാകുന്നു. 56% പേരും ഉപജീവനമാര്‍ഗമായി കാണുന്നത് അവരുടെ ജോലിയെ മാത്രമാണ്.
മാനസികാരോഗ്യ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ഇടപടെലുകള്‍ സജീവമായി സ്ഥാപനങ്ങള്‍ നടത്താറുണ്ടെന്ന് 43% ജീവനക്കാര്‍ പറയുന്നു. അതേസമയം ജീവനക്കാരുടെ ക്ഷേമത്തെ പരസ്യമായി പിന്തുണയ്ക്കാറുണ്ടെന്ന് 69% പേരും പറയുന്നു

