ഡബ്ലിൻ: ക്രാന്തി അയർലന്റിന്റെ മെയ്ദിനാഘോഷം വെള്ളിയാഴ്ച (മെയ് 2) നടക്കും. കിൽക്കെനിയിൽ സംഘടിപ്പിക്കുന്ന പരിപാടി കേരള എക്സൈസ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. ഒ ലഫ്ളിൻ ഗെയിൽ ജിഎഎ ക്ലബ്ബ് വേദിയാകുന്ന ചടങ്ങിൽ വിപുലമായ ആഘോഷ പരിപാടികളാണ് മെയ്ദിനാഘോഷത്തെ തുടർന്ന് സംഘടിപ്പിച്ചിരിക്കുന്നത്.
വൈകീട്ട് ആറ് മണിയോടെയാണ് പരിപാടികൾക്ക് തുടക്കം കുറിയ്ക്കുക. പ്രശസ്ത മലയാളി ഗായകൻ അലോഷിയുടെ ഗസൽസന്ധ്യ ആഘോഷത്തിന്റെ ഭാഗമായി നടക്കും. ഇതിന് പുറമേ കെആർഎസ് കാറ്ററിംഗ് ഗ്രൂപ്പിന്റെ നാടൻ ഭക്ഷണശാലയും ഒരുക്കിയിട്ടുണ്ട്.
Discussion about this post

