ഡബ്ലിൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഏകീതൃത അയർലൻഡിനെക്കുറിച്ച് ചർച്ച നടത്തിയെന്ന് വ്യക്തമാക്കി അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ആർടിഇയുടെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും അദ്ദേഹം വിശദീകരിച്ചു.
ഒരു പ്രശ്നവും ഉണ്ടാക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ് പറഞ്ഞതായി മീഹോൾ മാർട്ടിൻ പറഞ്ഞു. അദ്ദേഹത്തിന് ഏകീകൃത അയർലൻഡ് കാണാൻ ആഗ്രഹമുണ്ട്. തനിക്ക് എല്ലാ ഭാഗത്തും സുഹൃത്തക്കളുണ്ട്. ബ്രീട്ടീഷ് പ്രധാനമന്ത്രിയെ കാണുമ്പോൾ പൈതൃകവുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യുമെന്നും മീഹോൾ മാർട്ടിൻ കൂട്ടിച്ചേർത്തു.

