ഡബ്ലിൻ: അയർലൻഡിൽ മാർജിനൽ നികുതി നിരക്ക് കുറയ്ക്കണമെന്ന് ആവശ്യം. ജസ്റ്റിസ് മന്ത്രി ജിം ഒ കല്ലഗനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സീൻ ലെമാസിന്റെ അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലെ ഉയർന്ന മാർജിനൽ നികുതി രാജ്യത്തിന് അനുയോജ്യമല്ലെന്നാണ് അദ്ദേഹം പറയുന്നത്. അതുകൊണ്ട് തന്നെ ഇതിൽ മാറ്റം വരുത്തണം. ഇടത്തരം കുടുംബങ്ങൾക്ക് ഉയർന്ന നികുതി നൽകേണ്ട സാഹചര്യം രാജ്യത്തുണ്ട്. മറ്റൊരു രാജ്യത്തും അതില്ല. ഐറിഷ് സർക്കാർ അമിത നികുതി ചുമത്തുന്നില്ലെന്നും ജോലിയ്ക്ക് പ്രതിഫലം നൽകുന്നില്ലെന്നും ഉറപ്പാക്കേണ്ടത് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post

