ഡബ്ലിൻ: വകുപ്പുകളോട് ചിലവ് നിയന്ത്രിക്കാൻ ആവശ്യപ്പെട്ട് സർക്കാർ. വിദ്യാഭ്യാസ വകുപ്പിന്റെ ചിലവിൽ വലിയ വർധനവ് ഉണ്ടായ പശ്ചാത്തലത്തിലാണ് പൊതുചിലവ് മന്ത്രി ജാക്ക് ചേമ്പേഴ്സൺ നിർദ്ദേശം നൽകിയത്. ഈ വർഷം 0.1 ശതമാനം മുതൽ 1.4 ശതമാനം വരെ ചിലവ് കുറയ്ക്കണം എന്നാണ് വകുപ്പുകൾക്കുള്ള നിർദ്ദേശം.
നിലവിലെ സാഹചര്യം പരിശോധിക്കുമ്പോൾ അടുത്ത വർഷത്തേയ്ക്ക് സർക്കാർ ചില പദ്ധതികൾ പിൻവലിക്കുകയോ, അല്ലെങ്കിൽ റദ്ദാക്കുകയോ ചെയ്യണം. ഇക്കാര്യം അറിയിച്ചുകൊണ്ട് എല്ലാ സർക്കാർ വകുപ്പുകളും കത്തെഴുതിയിട്ടുണ്ട്.
വിദ്യാഭ്യാസ വകുപ്പിൽ 600 മുതൽ 700 മില്യൺ യൂറോ വരെ അമിതമായി ചെലവഴിച്ചതിന്റെ ഫലമായാണ് ഇത് സംഭവിച്ചതെന്നും ചേമ്പേഴ്സൺ കൂട്ടിച്ചേർത്തു.
Discussion about this post

