ഡബ്ലിൻ: അയർലൻഡിൽ അടുത്തവാരം അസ്ഥിര കാലാവസ്ഥ അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ. അന്തരീക്ഷതാപനില 17 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തും. അതേസമയം രാജ്യത്ത് മഴയും ലഭിക്കുമെന്നും മെറ്റ് ഐറാൻ വ്യക്തമാക്കി.
ചൊവ്വാഴ്ച ആയിരിക്കും ഈ വാരത്തിലെ തന്നെ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുക. 17 ഡിഗ്രി സെൽഷ്യസ് ആയിരിക്കും അന്നേദിനം അന്തരീക്ഷതാപനില രേഖപ്പെടുത്തുക. രാവിലെ മേഘാവൃതമായ അന്തരീക്ഷം ആയിരിക്കും അനുഭവപ്പെടുക. അതേസമയം വരണ്ട കാലാവാസ്ഥ ഉണ്ടായിരിക്കുമെന്നും മെറ്റ് ഐറാൻ വ്യക്തമാക്കി.
Discussion about this post

