ടിപ്പററി: കൗണ്ടി ടിപ്പററിയിൽ വാഹനാപകടം. സംഭവത്തിൽ 40 വയസ്സുള്ള സ്ത്രീയ്ക്ക് സാരമായി പരിക്കേറ്റു. ഫെത്താർഡ് റോഡിൽ ശനിയാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ത്രീയുടെ പരിക്കുകൾ സാരമുള്ളതാണെങ്കിലും ജീവന് ഭീഷണിയുള്ളതല്ലെന്ന് പോലീസ് അറിയിച്ചു.
പുലർച്ചെ 2.30 ഓടെ ആയിരുന്നു സംഭവം. ഇ- ബൈക്ക് ആയിരുന്നു സ്ത്രീ ഓടിച്ചിരുന്നത്. ഇതിലേക്ക് മറ്റൊരു വാഹനം ഇടിയ്ക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ രണ്ടാമത്തെ വാഹനത്തിന്റെ ഡ്രൈവർ സംഭവസ്ഥലത്ത് നിന്നും കടന്ന് കളഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുലർച്ചെ 1.45 നും 2.30 നും
ഇടയിൽ ഫെത്താർഡിനും ക്ലോൺമെലിനും ഇടയിലുള്ള ഫെത്താർഡ് റോഡിൽ യാത്ര ചെയ്തിരുന്നവർ പോലീസുമായി ബന്ധപ്പെടാൻ നിർദ്ദേശമുണ്ട്.

