ഡബ്ലിൻ : അഭയാർത്ഥി പാർപ്പിടത്തിനെതിരായ പ്രതിഷേധങ്ങൾക്കിടെ മൃഗങ്ങളെ ആക്രമിച്ച മുൻ ഐടി ജീവനക്കാരനെ 20 മാസം തടവിന് ശിക്ഷിച്ചു. ഡബ്ലിനിലെ റിവർമീഡിലെ ഡാരൻ ജാക്സൺ (40) ആണ് ശിക്ഷ വിധിച്ചത് .
2024 ജൂണിൽ, വടക്കൻ ഡബ്ലിനിലെ തോൺടൺ ഹാളിലെ സുരക്ഷാ ഗാർഡുകളാണ് കുത്തേറ്റും വെട്ടിയും മുറിവുകളുള്ള രണ്ട് പന്നികളെ കണ്ടെത്തിയത് . 160 ഏക്കർ വിസ്തൃതിയുള്ള സ്ഥലം മുമ്പ് ഒരു സൂപ്പർ ജയിലിനായി നീക്കിവച്ചിരുന്നു. എന്നാൽ 2024 ൽ അന്താരാഷ്ട്ര സംരക്ഷണ അപേക്ഷകർക്കായുള്ള താമസ കേന്ദ്രത്തിനായി പദ്ധതികൾ ഉയർന്നുവന്നു.ഇതിനെതിരെയുള്ള പ്രതിഷേധങ്ങൾക്കിടെയായിരുന്നു പന്നികൾക്ക് നേരെയുള്ള ആക്രമണം.
ജാക്സൺ തന്റെ സഹോദരനോട് കത്തികളും സ്കാൽപെലുകളും ആവശ്യമാണെന്ന് പറഞ്ഞതായും ഗാർഡ കണ്ടെത്തിയിരുന്നു. മാത്രമല്ല പന്നികളെ ആക്രമിക്കാനും സഹോദരനെ വിളിച്ചിരുന്നു.2024 ജൂൺ 26 ന് വൈകുന്നേരം 5 മണിക്ക് ശേഷം, സുരക്ഷാ ഉദ്യോഗസ്ഥർ രണ്ട് പേർ സൈറ്റിലേക്ക് പ്രവേശിക്കുന്നത് കണ്ടതായും പിന്നീട് പന്നികൾക്ക് പരിക്കേറ്റ നിലയിൽ കണ്ടെത്തിയതായും സുരക്ഷാ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചിരുന്നു.അതിനു പിന്നാലെയാണ് ശിക്ഷ വിധിച്ചത്.

