20 കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച 60 കാരൻ അറസ്റ്റിൽ. ജനുവരിയിൽ കോ ഡൊണഗലിലാണ് സംഭവം. ആൻ ഗാർഡ സിയോച്ചാന അന്വേഷണത്തെ സഹായിക്കുന്ന പോലീസ് സർവീസ് ഓഫ് നോർത്തേൺ അയർലൻഡിലെ (പിഎസ്എൻഐ) ഡിറ്റക്ടീവുകളാണ് ഡെറിയിൽ വെച്ച് ഇയാളെ അറസ്റ്റ് ചെയ്തത്.
ജനുവരി 20 നാണ് 20 കാരനെ കൊലപ്പെടുത്താൻ ശ്രമിച്ചത് . വിദ്വേഷത്തിന്റെ കാരണം വ്യക്തമല്ല. കേസിൽ സംശയിക്കപ്പെടുന്ന 60 കാരനെ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഡെറി പ്രദേശത്ത് അറസ്റ്റ് ചെയ്തതായി പിഎസ്എൻഐ വക്താവ് പറഞ്ഞു.
Discussion about this post

