ബെൽഫാസ്റ്റ്: പോലീസുകാരന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. 35 വയസ്സുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുക്കാൻ എത്തിയപ്പോൾ ഇയാൾ പോലീസുദ്യോഗസ്ഥന് നേരെ ആസിഡിന് സമാനമായ ദ്രാവകം എറിയുകയായിരുന്നു. സംഭവത്തിൽ പൊള്ളലേറ്റ പോലീസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. കോട്ട്സ് റോ പ്രദേശത്തെ വീട്ടിൽ തീപിടിത്തം ഉണ്ടായതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് എത്തിയ പോലീസുകാരെ പ്രതി കത്തികാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. കീഴടക്കാൻ ശ്രമിക്കുന്നതിനിടെ ആണ് ഇയാൾ ദ്രാവകം എറിഞ്ഞത്. പോലീസുകാരന്റെ നെഞ്ചിലും താടിയിലുമാണ് പൊള്ളലേറ്റത്.

