ഡബ്ലിൻ നഗരമധ്യത്തിൽ നടന്ന ആക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.വെസ്റ്റ്മോർലാൻഡ് സ്ട്രീറ്റിൽ ഇന്ന് രാവിലെ 6.30 ഓടെയാണ് ആക്രമണമുണ്ടായത്.
40 വയസ്സ് പ്രായമുള്ള ആൾക്കാണ് പരിക്കേറ്റത് . സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നില ഇപ്പോഴും ഗുരുതരമാണ്.
സാങ്കേതിക പരിശോധന നടക്കുന്നതിനായി ഒ’കോണൽ ബ്രിഡ്ജിന്റെയും ഒ’കോണൽ സ്ട്രീറ്റിന്റെയും ഒരു ഭാഗം പൊലീസ് വളഞ്ഞിരിക്കുകയാണ്.വിഷയത്തിൽ അന്വേഷണം തുടരുകയാണെന്ന് ഗാർഡ വക്താവ് പറഞ്ഞു.
Discussion about this post

