കോർക്ക്: മാലോവിൽ ഭവനനിർമ്മാണ പദ്ധതി നിർത്തിവച്ചു. വിവിധ ആശങ്കകൾ ചൂണ്ടിക്കാട്ടി 34 കുടുംബങ്ങൾ ചേർന്ന് ബോർഡ് പ്ലീനാലയ്ക്ക് അപ്പീൽ നൽകിയതിന് പിന്നാലെയാണ് നടപടി. 500 ഓളം പുതിയ വീടുകളുടെ നിർമ്മാണം ആണ് ഭവന പദ്ധതിയുടെ ഭാഗമായി സെന്റ് ജോസഫ് റോഡിൽ നടക്കുന്നത്.
സെന്റ് ജോസഫ് റോഡ് ഏരിയയിൽ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് ഉണ്ട്. ഇടുങ്ങിയ പ്രാദേശിക റോഡുകൾ സുരക്ഷിതമല്ലാത്ത നടപ്പാതകൾ എന്നിവയും ഇവിടെ വെല്ലുവിളി ഉയർത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇവിടെ പദ്ധതി നടപ്പിലാക്കുന്നത് ഗതാഗത പ്രശ്നം രൂക്ഷമാക്കും. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് കുടുംബങ്ങൾ അപേക്ഷ നൽകിയത്.
കാസിൽപാർക്കിൽ 18.2 ഹെക്ടർ സ്ഥലത്ത് ആണ് ഭവന പദ്ധതി. 305 വീടുകൾ, ടൗൺ ഹൗസുകൾ, ബംഗ്ലാവുകൾ, 164 അപ്പാർട്ട്മെന്റുകൾ, ഡ്യൂപ്ലെക്സ് യൂണിറ്റുകൾ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി ഇവിടെ നിർമ്മിക്കുന്നത്.

