വെക്സ്ഫോർഡ്: കൗണ്ടി വെക്സ്ഫോർഡിൽ ഗോസ് ചെടികളിൽ തീപിടിത്തം. ഗോറിയിലെ ടര ഹിൽ മേഖലയിലാണ് തീപിടിത്തം ഉണ്ടായത് പ്രദേശത്ത് തീ പൂർണമായും അണയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്.
ഞായറാഴ്ച ഉച്ചയോടെയായിരുന്നു ഗോസ് ചെടികൾക്ക് തീടിപിടിച്ചത്. വളരെ വേഗം ഇത് മറ്റ് ഭാഗങ്ങളിലേക്ക് പടരുകയായിരുന്നു. വിവരം അറിഞ്ഞ് വെക്സ്ഫോർഡ്, വിക്ലോ എന്നിവിടങ്ങളിൽ നിന്നും ഏഴ് യൂണിറ്റ് ഫയർഫോഴ്സ് സംഘം എത്തി തീഅണയ്ക്കൽ പ്രവർത്തനങ്ങൾ ആരംഭിച്ചു.
ഞായറാഴ്ച രാത്രിയോടെ തീ നിയന്ത്രണവിധേയം ആക്കി. എന്നാൽ അർദ്ധരാത്രിയോടെ വീണ്ടും തീ ആളിപ്പടരുകയായിരുന്നു. സമീപത്തെ കടൽകാറ്റാണ് സ്ഥലത്തെ സ്ഥിതി ഗുരുതരമാക്കിയത്. തീ ഇനിയും നിയന്ത്രണവിധേയം ആയില്ലെങ്കിൽ ഹെലികോപ്റ്റർ ഉൾപ്പെടെ എത്തിക്കാനാണ് തീരുമാനം.