ഡബ്ലിൻ: ലുവാസ് ട്രാമിന് തീയിട്ട കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കി ഡബ്ലിൻ കോടതി. ഡൊനാഗ്മെഡെ സ്വദേശിയായ ഇവാൻ മൂർ എന്ന 20 കാരന്റെ ജാമ്യം ആണ് ഡബ്ലിൻ സർക്യൂട്ട് കോടതി റദ്ദാക്കിയത്. 2023 നവംബറിലെ കലാപത്തിനിടെ ആയിരുന്നു ഇയാൾ ലുവാസ് ട്രാമിന് തീയിട്ടത്.
കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോഴായിരുന്നു കോടതിയുടെ നിർണായക നടപടി. ജാമ്യം റദ്ദാക്കിയ ശേഷം ഇവാൻ മൂറിനെ ഒക്ടോബർ 13 വരെ കസ്റ്റഡിയിൽ വിടുന്നതായും കോടതി ഉത്തരവിട്ടു.
Discussion about this post

